ഇരവിപുരം: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി പിണറായിയെ ചോദ്യം ചെയ്യാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും, ഇതിന് പിന്നിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്. രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതിലും ജനപ്രതിനിധികളെയും നേതാക്കളെയും മർദിക്കുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന പോസ്റ്റ് ഓഫിസ് മാർച്ചിന്‍റെയും ധർണയുടെയും ജില്ലതല ഉദ്ഘാടനം പള്ളിമുക്കിൽ വടക്കേവിള പോസ്റ്റ് ഓഫിസിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ. ബേബിസൺ, വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, എം. നാസർ, ഹംസത്ത് ബീവി, സുനിൽ, മണ്ഡലം പ്രസിഡന്‍റുമാരായ പാലത്തറ രാജീവ്, കമറുദ്ദീൻ, മഷ്ഹൂർ പള്ളിമുക്ക്, ശിവരാജൻ വടക്കേവിള, സക്കീർ കിളികൊല്ലൂർ, ശശിധരൻപിള്ള, ജോൺസൺ, അഡ്വ. സുനിൽ, അനൂപ്കുമാർ, അഡ്വ. ശുഭദേവൻ, ആദിക്കാട് ഗിരീഷ്, കെ.ബി. ഷഹാൽ, ഷാ സലിം, സുമിത്ര, ഷെരീഫ് കൂട്ടിക്കട, പൊന്നമ്മ മഹേശ്വരൻ, ലൈലാകുമാരി, ശങ്കരനാരായണപിള്ള, കൊട്ടിയം ഫസലുദീൻ, എം.സുജയ്, ഷാജി ഷാഹുൽ, മണിയംകുളം കലാം, മുണ്ടയ്ക്കൽ സന്തോഷ്, സാദത്ത് ഹബീബ്, ജഹാംഗീർ, അൻവറുദ്ദീൻ ചാണിക്കൽ, പട്ടത്താനം ഗോപാലകൃഷ്ണൻ, ഷെഫീക്ക് കിളികൊല്ലൂർ, വീരേന്ദ്രകുമാർ, അയത്തിൽ നിസാം, ബൈജു ആലുംമൂട്, ബിനോയ് ഷാനൂർ, നിസാറുദ്ദീൻ, സുൽഫി കാവഴികം, രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. കൊല്ലൂർവിള സർവിസ് സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.