ടി.കെ.എമ്മിൽ മെഗാ യോഗാഭ്യാസ പ്രദർശനം

കൊല്ലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്​ ടി.കെ.എം ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജിൽ ചൊവ്വാഴ്ച മെഗാ യോഗാഭ്യാസ പ്രദർശനം നടക്കും. ഏപ്രിൽ ഒന്ന്​ മുതൽ ആരംഭിച്ച വിവിധ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ്​ കോളജ്​ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുന്നതെന്ന്​ പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ മൂന്നിന്​ കേന്ദ്ര സഹമന്ത്രി വി. മുര​ളീധരൻ ഉദ്​ഘാടനം നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ടി.കെ.എം ട്രസ്റ്റ്​ പ്രസിഡന്‍റ്​ ഡോ. ടി.കെ. ഷഹാൽ ഹസൻ മുസ്​ലിയാർ അധ്യക്ഷത വഹിക്കും. പി.സി. വിഷ്ണുനാഥ്​ എം.എൽ.എ, കൊറ്റങ്കര പഞ്ചായത്ത്​ പ്രസിഡന്‍റ്​ ആർ. ദേവദാസ്​, മുഖത്തല ബ്ലോക്ക്​ വൈസ്​ പ്രസിഡന്‍റ്​ എച്ച്​. ഹുസൈൻ, പഞ്ചായത്ത്​ സംഗം ഷീജ സജീവ്​ എന്നിവർ പ​ങ്കെടുക്കും. കെ.പി. മോഹൻ ദാസ്​ നേതൃത്വം നൽകുന്ന മെഗാ യോഗാഭ്യാസ പരിപാടിയിൽ 120 വിദ്യാർഥികളെ കൂടാതെ അധ്യാപകരും അനധ്യാപകരും പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഇംഗ്ലീഷ്​ വിഭാഗം മേധാവി ഡോ. നിയാസ്​, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. അബ്​ദുൽ റഫീക്ക്​ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.