വായന ദിനാചരണം

കരുനാഗപ്പള്ളി: വിവിധ പരിപാടികളോടെ നാടെങ്ങും വായന ദിനാചരണ പരിപാടികൾ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ വിവിധ ഗ്രന്ഥശാലകളിൽ വായന പക്ഷാചരണ പരിപാടികൾക്കും തുടക്കമായി. ചെറിയഴീക്കൽ വിജ്ഞാന സന്ദായിനി ഗ്രന്ഥശാലയിൽ നടന്ന പരിപാടി ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം വി.പി. ജയപ്രകാശ്​മേനോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ. പ്രദീപ്, കെ. സത്യരാജൻ, മനോജ് അഴീക്കൽ എന്നിവർ സംസാരിച്ചു. പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയിൽ പഞ്ചായത്തംഗം ബിജു ഉദ്ഘാടനം ചെയ്തു. പി. ദീപു അധ്യക്ഷത വഹിച്ചു. ക്ലാപ്പന ഇ.എം.എസ് ഗ്രന്ഥശാലയിൽ താലൂക്ക് സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനിമോൾ, അനിത എന്നിവർ പങ്കെടുത്തു. പാവുമ്പ കർത്തവ്യ ഗ്രന്ഥശാലയിൽ വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കുപുറം ശ്രീനാരായണ ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ എഴുത്തുകാരായ ആദിനാട് തുളസി, നന്ദകുമാർ വള്ളിക്കാവ് എന്നിവർ പങ്കെടുത്തു. വയനകം നേതാജി ഗ്രന്ഥശാലയിലും മഠത്തിൽകാരായ്മ നവഭാവന ഗ്രന്ഥശാലയിലും വി. വിജയകുമാർ പ്രഭാഷണം നടത്തി. പന്നിശ്ശേരി ഗ്രന്ഥശാലയിൽ സാഹിത്യ ക്വിസും ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ വായനാകൂട്ടവും സംഘടിപ്പിച്ചു. പടനായർകുളങ്ങര വടക്ക് അഹമ്മദ്കുട്ടി, നന്മക്കൂട്ടം ഗ്രന്ഥശാലയിൽ എൽ. ശ്രീലത ഉദ്ഘാടനം ചെയ്തു. റസാദ് സംസാരിച്ചു. ലാലാജി ഗ്രന്ഥശാലയിൽ ഡോ. വള്ളിക്കാവ്​ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.