കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാതെ വലഞ്ഞ്​ കർഷകൻ

കൊട്ടിയം: പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായ കർഷകൻ ധനസഹായത്തിനായി ഓഫിസുകൾ കയറിയിറങ്ങുന്നു. കൊട്ടിയം ഒറ്റപ്ലാമൂട്ടിൽ കൃഷി നടത്തുന്ന കൊട്ടിയം പോളിടെക്നിക്കിനുസമീപം ഷാൻ മൻസിലിൽ അബ്ദുൽ വഹാബ് എന്ന 71കാരനാണ് കൃഷി നാശം സംഭവിച്ചതിന്‍റെ നഷ്ടപരിഹാരത്തിനായി കൃഷി ഭവനിലും പഞ്ചായത്ത് ഓഫിസിലുമായി കയറിയിറങ്ങുന്നത്. ഒരു വർഷം മുമ്പുണ്ടായ ശക്തമായ കാറ്റിൽപെട്ട് ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തിലെ നൂറുകണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞുവീണ് നശിച്ചിരുന്നു. സംഭവമുണ്ടായപ്പോൾ കൃഷി വകുപ്പ് അധികൃതരും പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി നാശനഷ്ടക്കണക്കുകൾ വിലയിരുത്തി റിപ്പോർട്ടുകളെടുത്തെങ്കിലും ഇദ്ദേഹത്തിന് ഇതുവരെ ഒരു ധനസഹായവും ലഭിച്ചില്ല. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ഇദ്ദേഹത്തെ കൃഷി വകുപ്പ് ആദരിച്ചിട്ടുണ്ട്. വാഴകൾ നശിച്ചതിലൂടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്​. അഗ്​നിപഥ്​: എസ്​.എഫ്.ഐ പോസ്റ്റ്​ ഓഫിസിലേക്ക് മാർച്ച് നടത്തി കുണ്ടറ: ഇന്ത്യൻ സൈന്യത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്​.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കുണ്ടറ പോസ്റ്റ്​ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം ഷാഹിത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ജിജോ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അദ്വൈത്, ജില്ല ജോയന്‍റ്​ സെക്രട്ടറി അലീന അമൽ, ആകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.