പീഡനക്കേസ് പ്രതി പിടിയിൽ

ശാസ്താംകോട്ട: പതിനേഴുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾ പിടിയിൽ. പോരുവഴി ഭൂതക്കുഴിയിൽ വാടകക്ക്​ താമസിക്കുന്ന ഇരവിപുരം ശാലിനി ഭവനത്തിൽ (പൊന്നയ്യത്ത് കിഴക്കതിൽ) ശരവണൻ (41) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ പെൺകുട്ടിയെ ആറാം ക്ലാസിൽ പഠിച്ചിരുന്ന 2018 മുതൽ പ്രതി വാടകക്ക്​ താമസിച്ചിരുന്ന വീടുകളിൽ നിരന്തരമായി ലൈംഗിക പീഡനം നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.