നഗരസഭയുടെ മെല്ലെപ്പോക്ക് ജീവന് ഭീഷണി -മനുഷ്യാവകാശ കമീഷൻ

കൊല്ലം: നഗരസഭയുടെ മെല്ലെപ്പോക്ക് മനുഷ്യജീവനുതന്നെ ഹാനികരമാണെന്ന് മനുഷ്യാവകാശ കമീഷൻ. കെട്ടിടനിർമാണം കാരണം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മഴവെള്ളം കെട്ടിനിൽക്കുന്നുവെന്ന പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ നിരീക്ഷണം. കൊല്ലം ഉപാസന നഗർ സ്വദേശി കെ. ഷൈൻകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. വീടിന് സമീപം തൂൺ വാർത്ത് മണ്ണിട്ട് ഉയർത്തി കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പ്രവൃത്തി കാരണം തന്‍റെ വസ്തുവിൽ വെള്ളം കെട്ടിക്കിടക്കുന്നുവെന്നാണ് പരാതി. നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന്‍റെ ഭൂമിയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നഗരസഭ എതിർകക്ഷിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കകം വെള്ളം ഒഴുകിപ്പോകാൻ ഓട നിർമിക്കണമെന്ന്​ കമീഷൻ ആവശ്യപ്പെട്ടു. ബൈ സൈക്കിൾ ചലഞ്ച് കൊട്ടിയം: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് കൊല്ലം കിംസ് ഹോസ്പിറ്റലിൽ ബൈ സൈക്കിൾ ചലഞ്ച് 2022 സംഘടിപ്പിച്ചു. ചാത്തന്നൂർ അസി.പൊലീസ് കമീഷണർ ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അർജുൻ ആത്മാറാം അധ്യക്ഷതവഹിച്ചു. 'ആരോഗ്യമാണ് സമ്പത്ത്' എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ ഗിന്നസ് റെക്കോർഡ് ഉൾപ്പെടെ സൈക്കിളിങ്ങിൽ ഒമ്പത് ലോക റെക്കോഡുകളുള്ള കിംസിലെ ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ പി.കെ. കുമാറിനെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.