ചികിത്സാ സഹായം നൽകി

ഓച്ചിറ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ചികിത്സക്ക്​ വലിയകുളങ്ങര മുസ്​ലിം ജമാഅത്ത് കമ്മറ്റി 50,000 രൂപ നൽകി. ഓച്ചിറ മേമന തെക്ക് മുരുകാലയത്തിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ അജയറോജി (41)നാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലൂർ മുക്കിൽ അജയുടെ ബൈക്കിൽ കണ്ടെയ്നർ ലോറി തട്ടുകയായിരുന്നു. യുവാവ്​ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജുമുഅ നമസ്കാരത്തിനുശേഷം ഇമാം ഇർഷാദ് അൽഹസനിയുടെ നേതൃത്വത്തിൽ 15 മിനിറ്റ്​ കൊണ്ട് ബക്കറ്റ് പിരിവിലൂടെ ധനസമാഹരണം നടത്തി 50,000 രൂപ ഓച്ചിറ പഞ്ചായത്ത് അംഗം ഗീതാകുമാരിക്ക്​ കൈമാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.