കൊല്ലം: സംസ്ഥാന സിവിൽ സർവിസ് അക്കാദമി കൊല്ലം സെന്‍ററിൽ സിവിൽ സർവിസ് പരിശീലന ക്ലാസുകൾ കലക്ടർ അഫ്‌സാന പർവീൻ ഉദ്ഘാടനം ചെയ്തു. സെന്‍റർ കോഓഡിനേറ്റർ പ്രഫ. എ. ഹാഷിമുദീൻ അധ്യക്ഷത വഹിച്ചു. ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, സർവകലാശാല സെനറ്റ് അംഗം എസ്. ഷാജിത, അക്കാദമി സീനിയർ ഫാക്കൽറ്റി കെ.ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജൂൺ ഏഴുവരെ വരെ സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ, ജില്ല ഡെവലപ്മെന്‍റ് കമീഷണർ ആസിഫ് കെ. യുസഫ്, സബ് കലക്ടർ ചേതൻകുമാർ മീണ, അസി. പൊലീസ് കമീഷണർ നകുൽ ദേശ്മുഖ് എന്നിവർ ഓറിയന്‍റേഷൻ ക്ലാസുകൾ നടത്തും. ------------------------------------- ...kc+ke.... കൊല്ലം-പുനലൂർ ട്രെയിൻ സർവിസുകൾ പുനഃക്രമീകരിക്കണം കൊല്ലം: രാവിലെയും വൈകീട്ടും കൊല്ലത്ത്നിന്ന് പുനലൂരേക്കുള്ള ട്രെയിൻ സർവിസുകൾ പുനഃക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. നിലവിൽ കൊല്ലത്ത് നിന്ന് രാവിലെ 6.15നാണ് പുനലൂരിലേക്കുള്ള ആദ്യ ട്രെയിൻ. എന്നാൽ, വേണാട് എക്സ്പ്രസിൽ എത്തുന്നവർക്കുകൂടി പ്രയോജനം ലഭിക്കത്തക്കതരത്തിൽ സമയം മാറ്റണം. രാവിലെ കോട്ടയം ഭാഗത്ത് നിന്ന് വരുന്ന മലബാർ എക്സ്പ്രസ്, തിരുവനന്തപുരത്തുനിന്ന് വരുന്ന പരശുറാം എന്നീ ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കത്തക്ക തരത്തിൽ രാവിലെ 7.45നും 8.15നും ഇടയിൽ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന തരത്തിലും രാവിലെ 9.45ന് പുനലൂർ എത്തിച്ചേരുന്ന തരത്തിലും പുതിയ ട്രെയിൻ ക്രമീകരിക്കണം. ഇപ്പോൾ രാവിലെ 8.40ന് കൊല്ലത്ത് നിന്ന് തിരിക്കുന്ന മധുര-പുനലൂർ ട്രെയിൻ 10.20ന് മാത്രമാണ് പുനലൂർ എത്തുന്നത്. വൈകീട്ട് കൊല്ലത്ത് നിന്ന് പുനലൂർക്ക് പോകാൻ സമയത്ത് െട്രയിനില്ല. വൈകീട്ട് 5.30ന് കൊല്ലത്ത് നിന്ന് പുനലൂർക്ക് തിരിക്കത്തക്ക തരത്തിൽ പുതിയ ട്രെയിൻ വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ടി.പി. ദീപുലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പരവൂർ സജീബ്, ജെ. ഗോപകുമാർ, കുരുവിള ജോസഫ്, സന്തോഷ് രാജേന്ദ്രൻ, കാര്യറ നസീർ, വിനീത് സാഗർ, ചിതറ അരുൺശങ്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.