കുന്നിക്കോട്: അറിയിപ്പില്ലാതെ ആവണീശ്വരം ലെവൽക്രോസ് ഗേറ്റ് അടച്ചിട്ടത് രണ്ട് മണിക്കൂര്‍. ശബരി ബൈപാസിലൂടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. റെയില്‍ ഗതാഗതത്തിന് പുറമെ മൂന്നുമണിക്കൂറിനിടെ ആറുതവണയാണ് ലെവൽക്രോസ് അടച്ചിട്ടത്. ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെ രണ്ട് മണിക്കൂർ നേരത്താണ് മുന്‍കൂര്‍ അറിയിപ്പുകളൊന്നും കൂടാതെ ലെവൽ ക്രോസ് അടച്ചിട്ടത്. ഇതോടെ കുന്നിക്കോട്-പത്തനാപുരം പാതയില്‍ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. കൊല്ലം-പുനലൂർ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി ആവണീശ്വരം സ്റ്റേഷനിലെ മരച്ചില്ലകൾ മുറിക്കാൻ ടവർ കാർ എത്തിച്ചതോടെയാണ് ലെവൽക്രോസ് അടച്ചിടേണ്ടി വന്നത്. ടവർ കാറിന് മുകളിൽ കയറി ജീവനക്കാർ തോട്ട ഉപയോഗിച്ചാണ് ട്രാക്കിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ നീക്കിയത്. ലെവൽക്രോസിന് മീറ്ററുകളോളം അകലെയുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്തെ മരക്കൊമ്പുകൾ മുറിക്കാനാണ് ലെവൽക്രോസ് ഇടവിട്ട് അടച്ചത്. അറ്റകുറ്റപ്പണി അടക്കമുള്ളവയ്ക്കായി മൂന്നുമാസം കൂടുമ്പോഴും ലെവൽക്രോസ് ദിവസം മുഴുവൻ അടച്ചിടാറുണ്ട്. ഇത് ആദ്യം തന്നെ അറിയിപ്പ് നല്‍കിയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.