പുനലൂർ: അഭിഭാഷകനെ മർദിക്കുകയും ബാർ അസോസിയേഷൻ ഭാരവാഹികളെ ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ പ്രസിഡൻറ് ഷൈജു ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. അനിൽകുമാർ, അഞ്ചൽ സോമൻ, പി.സി. ജോർജുകുട്ടി, ജോൺസൺ കളപ്പില, ആർ. വിനോദ്, പ്രകാശ് എം. പഞ്ഞിക്കാരൻ, ജി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.എസിൽ എൽ.പി വിഭാഗം രണ്ട്, യു.പി വിഭാഗം മൂന്ന്, ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങൾക്കുള്ള ഓരോ ഒഴിവുകളിലേക്കും താൽക്കാലിക നിയമനത്തിനുള്ള ഇന്‍റർവ്യൂ ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. സ്കൂൾ ബസ് ജീവനക്കാർക്ക് ക്ലാസ് പുനലൂർ: സ്കൂൾ വാഹനത്തിലെ ജീവനക്കാർക്ക് പുനലൂർ ജോ.ആർ.ടി.ഓഫിസിന്‍റെ നേതൃത്വത്തിൽ അഞ്ചലിൽ ബോധവത്കരണ ക്ലാസ് നടത്തി. ജോ.ആർ.ടി.ഒ എം. ഷെറീഫ് ഉദ്ഘാടനം ചെയ്തു. ഡോ. വി.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. എം.വി.ഐ ആർ. വിനോദ്കുമാർ ക്ലാസ് നയിച്ചു. എം.വി.ഐ വി.വി. വിനോദ്, എ.എം.വി.ഐമാരായ ആർ. മഹേഷ്, എസ്. സിബു തുടങ്ങിയവർ നേതൃത്വം നൽകി. (ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.