പുനലൂർ: പുനലൂർ-പത്തനാപുരം പാതയിൽ ഗതാഗതം സ്തംഭിപ്പിച്ച നെല്ലിപ്പള്ളിയിലെ പാതയുടെ തകർച്ച ശനിയാഴ്ചയും പരിഹരിച്ചില്ല. ഇടിഞ്ഞ ഭാഗം നന്നാക്കി ഗതാഗതം ആരംഭിക്കാൻ രാപകൽ വ്യാത്യാസമില്ലാതെ നിർമാണം നടക്കുന്നുണ്ട്. പണി പൂർത്തിയായി തിങ്കളാഴ്ച ഗതാഗതം പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കെ.എസ്.ടി.പിയുടെ നിർമാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ നെല്ലിപ്പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഒറ്റവരിപ്പാത ഇടിഞ്ഞുതാഴ്ന്നത്. അപ്പോൾ തന്നെ പാതയിൽ പൂർണമായി ഗതാഗതം നിരോധിച്ചിരുന്നു. ഇതുവഴിയിലുള്ള വാഹനങ്ങൾ പേപ്പർ മിൽ, കാര്യറ, പനമ്പറ്റ, പത്തനാപുരം വഴി ഗതാഗതം തിരിച്ചുവിട്ടു. തമിഴ്നാട്ടിൽ നിന്നും എത്തുന്ന ചരക്ക് വാഹനങ്ങൾ കുന്നിക്കോട്, പനമ്പറ്റ പത്തനാപുരം വഴി കടന്നുപോകും. നിരവധി തമിഴ്നാട്, ദീർഘദൂര കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്ന പാതയാണിത്. ബസ് ഓട്ടം നിലച്ചതോടെ അലിമുക്ക്, പിറവന്തൂർ ഭാഗങ്ങളിലുള്ള നിരവധി യാത്രക്കാർ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.