തെളിനീരൊഴുകും നവകേരളം; കൊട്ടാരക്കര ബ്ലോക്കില്‍ തുടക്കമായി

കൊട്ടാരക്കര: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന് കൊട്ടാരക്കര ബ്ലോക്കില്‍ തുടക്കമായി. എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ വട്ടമണ്‍കാവ് ഏലായില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ശിവപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. സാഗര്‍ കോളജ് മുതല്‍ വട്ടമണ്‍കാവ് ജങ്​ഷന്‍ വരെ ജലനടത്തവും ജലസദസ്സും സംഘടിപ്പിച്ചു. ബ്ലോക്ക്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രതീഷ് കിളിത്തട്ടില്‍ അധ്യക്ഷത വഹിച്ചു. പൈപ്പിടുന്നതിന്​ കുഴിച്ചു; റോഡില്‍ കിണര്‍ (ചിത്രം) കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപം ജങ്ഷനിലെ റോഡില്‍ കിണര്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വ്യാപാരികളാണ് റോഡരികിലായി മൂടിയില്ലാത്ത കിണര്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ജങ്ഷനിലെ റോഡിന്‍റെ ഒരുവശം പൈപ്പിടുന്നതിനായി കുഴിച്ചിരുന്നു. ഇതിനിടയിലാണ് കിണര്‍ കണ്ടെത്തിയത്. കിണര്‍ മറയ്​ക്കുകയോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ കടതുറക്കാനെത്തിയ വ്യാപാരികള്‍ റോഡില്‍ കിണര്‍ കണ്ട് ഷീറ്റ് ഉപയോഗിച്ച് മൂടി. എന്നാല്‍ കിണര്‍ സ്വകാര്യ വ്യക്തിയുടേതാണെന്നും റോഡ് വികസനം വന്നപ്പോള്‍ വഴിയിലായതാണെന്നും നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.