ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനം

കൊല്ലം: ലെന്‍സ്‌ഫെഡ് 12ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിസമ്മേളനം യൂനുസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ സി.എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. മനോജ്, ട്രഷറര്‍ പി.വി. ഷാജി, സ്ഥാപക സെക്രട്ടറി ആര്‍.കെ. മണിശങ്കര്‍, പി.ആര്‍.ഒ ഷബീര്‍, കെ. സലിം, സനല്‍കുമാര്‍, മമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി സി.എസ്. വിനോദ്കുമാർ (പ്രസി.)‍, എം. മനോജ് (സെക്ര.), പി.ബി. ഷാജി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി വി.ഡി. ജയകുമാര്‍ (ആലപ്പുഴ), ടി.സി. ജോര്‍ജ് (തൃശൂർ), സലില്‍കുമാര്‍ (മലപ്പുറം), കെ. സുരേന്ദ്രന്‍ (വയനാട്​), എ.സി. മധുസൂദനന്‍ (കണ്ണൂർ), ഇ.പി. ഉണ്ണികൃഷ്ണന്‍ (കാസര്‍കോട്), കുര്യന്‍ ഫിലിപ്പ് (പത്തനംതിട്ട) എന്നിവരെയും ജോയന്‍റ്​ സെക്രട്ടറിമാരായി ബിനു സുബ്രഹ്മണ്യം (തിരുവനന്തപുരം), ടി. ഗിരീഷ് (കൊല്ലം), അലക്‌സാണ്ടര്‍ (ഇടുക്കി), പ്രദീപ്കുമാര്‍ (കോട്ടയം), സജി (എറണാകുളം), സി.എച്ച്. ഹാരിസ് (കോഴിക്കോട്), ആര്‍. മോഹന്‍ദാസ് (പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.