നഗര റോഡുകളുടെ ശോച്യാവസ്ഥ: കൃഷിയിറക്കി പ്രതിഷേധം

കൊല്ലം: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൃഷിയിറക്കി ആർ.വൈ.എഫ് പ്രതിഷേധം. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തി‍ൻെറ ഭാഗമായി കലക്​ടറേറ്റിന്​ മുന്നിൽ തകർന്നുകിടക്കുന്ന റോഡിലാണ്​ വാഴയും ചേനയും ചേമ്പും കപ്പയും മഞ്ഞളുമടക്കം കൃഷിയിറക്കിയത്​. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഭരണവർഗ പാർട്ടികളുടെ അഴിമതിയുമാണ് നഗരത്തിലെ റോഡുകളുടെ പുനർനിർമാണം വൈകുന്നതെന്ന്​ വിഷ്ണുമോഹൻ പറഞ്ഞു. ആർ.വൈ.എഫ്​ ജില്ല പ്രസിഡന്‍റ്​ എഫ്. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ്​ ജില്ല സെക്രട്ടറി എസ്. സുഭാഷ്, നേതാക്കളായ ഷമീനാ ഷംസുദീൻ, പ്രദീപ് കണ്ണനല്ലൂർ, ചവറ വൈശാഖ്, നവീൻ നീണ്ടകര, ബ്രിജേഷ് നാഥ്, അനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു. റഫീക്ക് കിഴക്കേവീടൻ, നിഥിൻ അപ്പി, ജോസി, തൃദീപ് ആശ്രാമം സുധീഷ് ഇളമ്പളളൂർ, ഹരീഷ് തേവലക്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രകടനം കലക്ടറേറ്റിന് മുന്നിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കല്ലുപാലത്തിന് സമീപം അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.