ഇരവിപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലൂർവിള പള്ളിമുക്ക് യൂനിറ്റ് വാർഷിക സമ്മേളനവും ടി. നസറുദീൻ, എ. യൂനുസ്കുഞ്ഞ് അനുസ്മരണവും നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എ. അൻസാരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണവും അനുസ്മരണവും നടത്തി. ജില്ല ട്രഷറർ എസ്. കബീർ ചികിത്സ സഹായ വിതരണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റുമാരായ ബി. രാജീവ്, കെ. രാമഭദ്രൻ, എൻ. രാജീവ്, പൂജ ഷിഹാബ്, പിഞ്ഞാണിക്കട നജീബ്, രാമാനുജം, എ. നിസാം, നേതാജി രാജേന്ദ്രൻ, എ.കെ. ജോഹർ, യൂനിറ്റ് ജനറൽ സെക്രട്ടറി എ. ഷാനവാസ്, ട്രഷറർ എച്ച്. നഹാസ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഭാരവാഹികളായി എ. അൻസാരി (പ്രസി.), എ. ഷാനവാസ് (ജന. സെക്ര.), നഹാസ് (ട്രഷ.), എ. നവാസ്, ആഷിഖ് സൂപ്പി, ഫസൽ ആർ. കോയ (വൈ. പ്രസിഡന്‍റുമാർ), നവാബ് അബാബ, ഇ.കെ. ഷാജഹാൻ, എം. ഷരീഫ്കുട്ടി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.