അഞ്ചാലുംമൂട് സ്‌കൂളിലെ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

അഞ്ചാലുംമൂട്​: നിർമാണം പൂര്‍ത്തിയായ അഞ്ചാലുംമൂട് സ്‌കൂളിലെ ടോയ്‌ലറ്റ് ബ്ലോക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജി. ഉദയകുമാര്‍, എസ്. സവിതാദേവി, കൗണ്‍സിലര്‍മാരായ സ്വര്‍ണമ്മ, ടി.ജി. ഗിരീഷ്, എസ്.എം.സി ചെയര്‍മാന്‍ പി. ബൈജു, പ്രിന്‍സിപ്പല്‍ സി.വി. പ്രദീപ്, ഹെഡ്മിസ്ട്രസ് എം. സോണി, സൂപ്രണ്ടിങ്​ എൻജിനീയര്‍ എം.എസ്. ലത, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൂതക്കുളം മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന (ചിത്രം) പരവൂർ: പൂതക്കുളം മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി. പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അമ്മിണിയമ്മ പറഞ്ഞു. കലക്കോട് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫിസര്‍മാരായ സുജിത് പെരേര, അനില്‍കുമാര്‍, ഫുഡ് അനലിസ്റ്റ് ശ്രീലക്ഷ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്​പെക്ടര്‍മാരായ സീമ, ബിനി എന്നിവര്‍ പരിശോധനക്ക്​ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.