ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ്‌ അസോസിയേഷൻ സമ്മേളനം

കൊല്ലം: കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ കൊല്ലത്ത്​ നടക്കും. ശനിയാഴ്ച രാവിലെ 10ന്​ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം ഓൾ ഇന്ത്യ ജുഡീഷ്യൽ എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ്‌ ബി. ലക്ഷ്മണ റെഡ്​ഡി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിക്കും. 29ന് സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ബാബു ഉദ്ഘാടനം ചെയ്യും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.ജി. അജിത്​ കുമാർ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക്​ രണ്ടിന്​ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്​ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥി. 1500 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്​ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ. വിശ്വനാഥൻ, ജനറൽ സെക്രട്ടറി ബാല സുബ്രഹ്മണ്യൻ, സി.ആർ. രാജേന്ദ്രൻ, ജസ്റ്റിൻ മാർട്ടിൻ, രാജൻ ബാലൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.