റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ സമരം -എം.പി

കൊല്ലം: നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും സംസ്ഥാന ഹൈവേ ഉള്‍പ്പെടെയുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അയത്തില്‍ വരെയുള്ള സ്റ്റേറ്റ് ഹൈവേ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ട് ഏഴ് മാസം പിന്നിടുന്നു. കലക്ടറേറ്റ്, താമരക്കുളം, പള്ളിത്തോട്ടം, ബീച്ച് റോഡ് തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഗതാഗതം സാധ്യമല്ലാത്ത തരത്തില്‍ തകര്‍ന്നിരിക്കുകയാണ്. സര്‍ക്കാറും കോർപറേഷനും കരാറുകാരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് നിർമാണ പ്രവര്‍ത്തനം വൈകുന്നതിനും റോഡിന്‍റെ പുനരുദ്ധാരണം അനന്തമായി നീണ്ടുപോകുന്നതിനും കാരണം. റോഡുകള്‍ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...kc+kw..... കേരള മുസ്​ലിം ജമാഅത്ത് വാർഷിക കൗൺസിൽ (ചി​ത്രം) കൊല്ലം: കേരള മുസ്​ലിം ജമാഅത്ത് ജില്ലതല യൂനിറ്റ് വാർഷിക കൗൺസിൽ ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്യാസ് കുട്ടി ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്‍റ് അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സീനിയർ മെംബർ താജുദ്ദീൻ കുഞ്ഞ് പതാക ഉയർത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി നുജൂം, സർക്കിൾ സെക്രട്ടറി മുഹമ്മദ് നൗഫൽ, ജില്ല സെക്രട്ടറി ഡോ. എൻ. ഇല്യാസ്, ജില്ല പ്രസിഡന്‍റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി, സംസ്ഥാന കൗൺസിലർ എം.എസ്. താഹിർഹാജി, റഹ്മത്തുല്ലാഹ്​ മുസ്​ലിയാർ, അമീൻ സഖാഫി, നുജുമുദ്ദീൻ അമാനി, കിളികൊല്ലൂർ വാഹിദ്, അയത്തിൽ അൻസറുദ്ദീൻ മുസ്​ലിയാർ, സലാഹുദ്ദീൻ മുസ്​ലിയാർ, ഷാജഹാൻ കൊല്ലൂർവിള, അൻസർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.