ആഷിക്​​  അ​ർ​ഷാ​ദ്  തൗ​ഫീ​ക്​

കൂലിത്തർക്കം: യൂനിയൻ നേതാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

വൈ​പ്പി​ൻ: യൂ​നി​യ​ൻ നേ​താ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ച സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​വു​മു​ൾ​പ്പെ​ടെ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മാ​ലി​പ്പു​റം വ​ട്ട​ക്ക​ൽ ആ​ഷി​ക് (26), സ​ഹോ​ദ​ര​ൻ അ​ർ​ഷാ​ദ് (30), ബ​ന്ധു തൗ​ഫീ​ക്ക് (26) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ക്ക​ൻ മാ​ലി​പ്പു​റം കൊ​ച്ചി​ൻ തു​റ​മു​ഖ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി.​ടി.​ടി.​യു) ജോ​യ​ന്റ് ക​ൺ​വീ​ന​റാ​യ നെ​ട്ടം പു​ര​ക്ക​ൽ ഷ​മീ​റി​നെ​യാ​ണ് (41) ആ​ക്ര​മി​ച്ച​ത്. 20ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ഷെ​മീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ർ​ഷാ​ദും ആ​ഷി​ക്കും സ്ഥ​ലം നി​ക​ത്തു​ന്ന​വ​ർ​ക്കാ​യി പൈ​ലി​ങ്​ വേ​സ്റ്റും മ​റ്റും സ്ഥ​ല​ത്ത് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ടോ​റ​സി​ൽ എ​ത്തി​ക്കു​ന്ന ഒ​രു ലോ​ഡി​ന് നി​ശ്ചി​ത തു​ക ക​യ​റ്റി​റ​ക്കു​കാ​ർ കൂ​ലി ന​ൽ​കാ​റു​ണ്ട്. ഇ​തി​നി​ടെ കൂ​ലി സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​വാ​യ തൗ​ഫീ​ക്കി​നെ​യും കൂ​ട്ടി പ്ര​തി​ക​ൾ യൂ​നി​യ​ൻ നേ​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

ഷെ​മീ​റി​ന്റെ മൊ​ഴി​യെ തു​ട​ർ​ന്ന്​ കേ​സെ​ടു​ത്ത പൊ​ലീ​സ്​ മൂ​വ​രെ​യും വ​ടു​ത​ല ഭാ​ഗ​ത്തു​നി​ന്ന് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ സി.​എ. ഷാ​ഹി​ർ, സി.​പി.​ഒ​മാ​രാ​യ ഷി​ബു, നി​ബു എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Wage dispute- Suspects arrested for assaulting union leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.