പു​ഞ്ചി​രി ച​ന്ത ഞാ​റ​ക്ക​ൽ പെ​രു​മ്പി​ള്ളി​യി​ൽ കെ.​എ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എറണാകുളം ജില്ലയിലെ ആദ്യ ‘പുഞ്ചിരി ചന്ത’ ഞാറക്കലിൽ തുറന്നു

വൈ​പ്പി​ൻ: സു​ഭി​ക്ഷ കേ​ര​ളം ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ആ​ദ്യ മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​മാ​യ പു​ഞ്ചി​രി ച​ന്ത ഞാ​റ​ക്ക​ൽ പെ​രു​മ്പി​ള്ളി​യി​ൽ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

രാ​സ​വ​സ്‌​തു മു​ക്ത മ​ത്സ്യം കൃ​ത്യ​സ​മ​യ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കാ​ൻ വി​പ​ണ​ന ശൃം​ഖ​ല ഒ​രു​ക്കു​ന്ന​താ​ണ് പു​തി​യ വി​പ​ണ​ന കേ​ന്ദ്രം.​ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ കെ. ​ബെ​ൻ​സ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ബ്ലോ​ക്ക് അം​ഗം ഷി​ൽ​ഡ റി​ബേ​രോ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ബാ​ലാ​മ​ണി ഗി​രീ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ വാ​ളൂ​രാ​ൻ, വാ​ർ​ഡ് അം​ഗം വാ​സ​ന്തി രാ​ജീ​വ്, ഫി​ഷ​റീ​സ് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സേ​വ്യ​ർ ബോ​ബ​ൻ, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ബി.​എ​സ്. സേ​തു​ല​ക്ഷ്‌​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The first Punchiri Chanta in Ernakulam district was opened in Njarakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.