വൈപ്പിൻ: അപൂർവയിനം കടൽപക്ഷി വൈപ്പിൻ തീരത്ത് എത്തിയത് കൗതുകമായി. കേരളത്തിന്റെ തീരത്ത് കാണാത്ത പരാസിറ്റിക് ജാഗർ എന്ന കടൽപക്ഷിയെയാണ് പുതുവൈപ്പ് തീരത്ത് കണ്ടെത്തിയത്. സാധാരണ ആഴക്കടലിൽ മാത്രം കാണാറുള്ളതാണ് ഈ പക്ഷി. കേരളതീരത്ത് കരയിലേക്ക് ആദ്യമായാണ് ഈ പക്ഷി എത്തുന്നതെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.
ആർട്ടിക് സ്കുവ എന്നുകൂടി ഈ പക്ഷിക്ക് പേരുണ്ട്. മറ്റ് പക്ഷികളിൽനിന്ന് അവ പിടിക്കുന്ന മത്സ്യങ്ങളെ തട്ടിയെടുക്കുന്ന പ്രത്യേകതയും ഇവക്കുണ്ട്. സ്കാൻഡിനേവിയ, ഐസ്ലാൻഡ്, കാനഡ, സൈബീരിയ തുടങ്ങി തണുപ്പ് കൂടിയ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണാറ്. നമ്മുടെ പ്രദേശങ്ങളിൽ ദേശാടകരായാണ് ഇവ എത്താറുള്ളത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ കിരൺ വിജയ്, ടി.എസ്. ശരത്, സി.പി. മോഹൻ, സിഗ്നൻ വർഗീസ് എന്നിവരടങ്ങിയ സംഘമാണ് പുതുവൈപ്പ് തീരത്ത് പക്ഷിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.