വൈപ്പിൻ: നായരമ്പലത്തെ കുടിവെള്ള ക്ഷാമത്തിനു കാരണം പൈപ്പ് ലൈനിലെ ചോർച്ച കൂടിയതാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു.
വടക്കന്‍ പറവൂര്‍ പമ്പ് ഹൗസില്‍നിന്ന് വൈപ്പിനിലേക്കുള്ള പൈപ്പ് ലൈനിന്റെ ഭാഗമായ ചെറായി കൊമരന്തി പാലത്തിന് സമീപം വസ്തേരി തോടിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള 450 എം.എം എച്ച്.ഡി.പി.ഇ പൈപ്പിലുണ്ടായ ചോർച്ച പ്രതികൂല കാലാവസ്ഥയും ഒഴുക്കും മൂലം ശക്തമായി. നിലവില്‍ നായരമ്പലം അടക്കമുള്ള ഭാഗങ്ങളിലുണ്ടായ കുടിവെള്ളക്ഷാമത്തിനു ഇതാണു കാരണമെന്ന് വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങള്‍ വൃത്തങ്ങള്‍ അറിയിച്ചതായി എം.എല്‍.എ വ്യക്തമാക്കി.
എടവനക്കാട്, നായരമ്പലം, ഞാറക്കല്‍ ഗ്രാമ പഞ്ചായത്തുകളിലേക്കു കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ മാത്രമേ പഴയ രീതിയിലുള്ള വിതരണം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.