ഖാജ ഹുസൈൻ
വൈപ്പിൻ: ബസ് കാത്തുനിന്ന് വയോധികയെ കബളിപ്പിച്ച് ഒന്നേ മുക്കാൽ പവൻ സ്വർണ വളകൾ കവർന്നയാൾ പിടിയിൽ മലപ്പുറം സ്വദേശി ഖാജാ ഹുസൈനെയാണ് (30) മുനമ്പം പൊലീസ് പിടികൂടിയത്. ഏപ്രിൽ 16ന് ചെറായി ഗൗരീശ്വരത്ത് ബസ് കാത്ത് നിൽക്കുമ്പോൾ പരിചയം നടിച്ച് വയോധികയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ബേക്കറി വളവ് ഭാഗത്ത് വെച്ച് അമ്മയുടെ ഓപറേഷന് പണം വേണമെന്നും വയോധികയുടെ മകൾ പറഞ്ഞിട്ടാണെന്നും പറഞ്ഞ് കൈയിൽ നിന്ന് സ്വർണ വളകൾ ചോദിച്ചുവാങ്ങുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ വയോധിക മുനമ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രായമായ സ്ത്രീകളെ ഇത്തരത്തിൽ കബളിപ്പിക്കുന്ന കേസുകൾ പരിശോധിച്ചാണ് മുനമ്പം പൊലീസ് പ്രതിയെ കണ്ടെത്തിയത്. കവർന്ന സ്വർണം ഇരിങ്ങാലക്കുടക്കടുത്ത് വെമ്പല്ലൂരിലെ സ്വർണ്ണക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ. ടി.ബി. ബിബിൻ, എ.എസ്.ഐ. ശ്രീജി, സി.പി.ഒമാരായ ശ്രീജിത്ത്, വിനേഷ്, സുജിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.