Posted On
date_range Updated On
date_range വിദ്യാര്‍ഥിനിയെ വീടു കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ
വൈപ്പിന്‍: പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ വീടുകയറി മർദിച്ച യുവാവിനെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസാണ് (22) അറസ്റ്റിലായത്. വെള്ളിയാഴ്ച പകല്‍ നായരമ്പലം കൊടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും തകര്‍ത്തു. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.