Posted On
date_range Updated On
date_range ചീട്ടുകളി: 25 പേരെ പൊലീസ് പിടികൂടി; 74,000 രൂപ കണ്ടെടുത്തു
വൈപ്പിൻ: ഞാറക്കൽ റോയ്ലാൻഡ് ക്ലബിൽ പണംവെച്ച് ചീട്ടുകളിച്ച 25 പേരെ ഞാറക്കൽ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 74,000 രൂപയും കണ്ടെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ കുഞ്ഞുമോൻ തോമസ്, സീനിയർ സി.പി.ഒമാരായ റെജി തങ്കപ്പൻ, കെ.ജി. പ്രീജൻ, വി.വി. വിനേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.