Posted On
date_range Updated On
date_range ലീഗ് സ്ഥാനാർഥിയുടെ പത്രിക തള്ളി
എടവനക്കാട്: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. കുഴുപ്പിള്ളി ഡിവിഷനിലെ മുസ്ലിംലീഗ് സ്ഥാനാർഥി പി.കെ. അബ്ദുറസാഖിെൻറ പത്രികയാണ് തള്ളിയത്. പ്രിൻറിങ് പ്രസ് ഉടമയായ ഇദ്ദേഹം കുഴുപ്പിള്ളി പഞ്ചായത്തുമായി പ്രിൻറിങ് കരാറുണ്ടായിരുന്നത് പത്രികയിൽ രേഖപ്പെടുത്തിയിരുന്നു.
എതിർ സ്ഥാനാർഥികൾ ഇത് ചൂണ്ടിക്കാട്ടി ആക്ഷേപമുന്നയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി ആലോചിച്ച് വരണാധികാരി പത്രിക തള്ളുകയായിരുന്നു. ഡമ്മിയായി ആരും പത്രിക നൽകിയിരുന്നില്ല. ഇതോടെ സ്വതന്ത്രനായി പത്രിക നൽകിയ മുജീബ് ഉമ്മറിനെ യു.ഡി.എഫ് പിന്തുണക്കാൻ തീരുമാനിച്ചു. ലീഗ് വൈപ്പിൻ മണ്ഡലം പാർലമെൻറ് ബോർഡും മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റിയും അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.