ആ​ന​ന്ദ​ൻ

വയോധികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

വൈ​പ്പി​ൻ: കാ​ൻ​സ​ർ രോ​ഗി​യാ​യ വ​യോ​ധി​ക​യെ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​റ​ക്ക​ൽ ആ​റാ​ട്ടു​വ​ഴി മ​ണ​പ്പു​റ​ത്ത് ആ​ന​ന്ദ​ൻ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 67 കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം സം​ഘ​ടി​പ്പി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി അ​ടു​ത്തു​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഏ​പ്രി​ൽ മൂ​ന്നി​ന് വൈ​കീ​ട്ട് പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ചെ​ക്ക് റെ​ഡി​യാ​യി​ട്ടു​ണ്ടെ​ന്നും ഒ​പ്പി​ട്ട് വാ​ങ്ങാ​ൻ കൂ​ടെ ചെ​ല്ല​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​പ്പി​ടാ​നെ​ന്ന വ്യാ​ജേ​ന രാ​ത്രി ഏ​ഴ​ര​ക്ക് പ്ര​തി ത​ന്‍റെ സ്കൂ​ട്ട​റി​ൽ വ​യോ​ധി​ക​യേ​യും കൊ​ണ്ട് ചെ​റാ​യി, കു​ഴു​പ്പി​ള്ളി ബീ​ച്ചു​ക​ളി​ലെ​ത്തി​ച്ചു. സം​ശ​യം തോ​ന്നി​യ ഇ​വ​ർ ത​നി​ക്ക് സ​ഹാ​യം വേ​ണ്ടെ​ന്നും പ​റ​ഞ്ഞു സ്‌​കൂ​ട്ട​റി​ൽ നി​ന്നി​റ​ങ്ങി​യ​തോ​ടെ പ്ര​തി പി​ന്നാ​ലെ​യെ​ത്തി പീ​ഡ​ന ശ്ര​മ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മു​ന​മ്പം ഡി.​വൈ.​എ​സ്.​പി എ​ൻ.​എ​സ്‌ സ​ലീ​ഷി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം ഞാ​റ​ക്ക​ൽ പൊ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യും സി.​ഐ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. സ​മാ​ന രീ​തി​യി​ലു​ള്ള മൂ​ന്ന് കേ​സു​ക​ൾ പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, കെ.​കെ. ദേ​വ​രാ​ജ​ൻ, എ.​എ​സ്.​ഐ സി.​എ. ഷാ​ഹി​ർ, പോ​ലീ​സു​കാ​രാ​യ സ്വ​പ്ന, ടി.​ബി. ഷി​ബി​ൻ, കെ.​ജി. പ്രീ​ജ​ൻ, ബോ​ൺ​സ​ലെ, വി​നീ​ഷ്, രേ​ഷ്മ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Attempt to rape oldwoman; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.