തോപ്പുംപടി ഔർ ലേഡീസ് കോൺവൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിെൻറ ഹൗസ് ചലഞ്ചിെൻറ ഭാഗമായി ജില്ലയിൽ നിർമിച്ച 150ാം സ്നേഹത്തണൽ വീടിെൻറ താക്കോൽദാനം
പുതുവൈപ്പ് പ്രണവം നഗറിൽ മന്ത്രി പി. രാജീവ് നിർവഹിക്കുന്നു
വൈപ്പിൻ: തോപ്പുംപടി ഔർ ലേഡീസ് കോൺവൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിെൻറ നേതൃത്വത്തിൽ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ ഹൗസ് ചലഞ്ചിെൻറ ഭാഗമായി ജില്ലയിൽ നിർമിച്ച 150 ാമത് സ്നേഹത്തണൽ വീടിെൻറ താക്കോൽദാനം പുതുവൈപ്പ് പ്രണവം നഗറിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. പെൺമക്കൾ മാത്രമുള്ള വിധവകൾ, രോഗികൾ എന്നിവർക്ക് വീട് നിർമിച്ചുനൽകുന്നതിന് ലക്ഷ്യമിട്ട് സിസ്റ്റർ ലിസിയും സഹ അധ്യാപിക ലില്ലി പോളും ചേർന്ന് തുടക്കമിട്ട പദ്ധതിയിൽ ഇത്രയും വീടുകൾ നിർമ്മിച്ചുനൽകാനെടുത്തത് ഏഴുവർഷം മാത്രം. പുതുവൈപ്പിൽ രഞ്ജൻ വർഗീസ് വിട്ടുനൽകിയ 72 സെൻറ് ഭൂമിയിൽ നിർമിച്ച പന്ത്രണ്ടാമത്തെ വീട്ടിലാണ് പ്രീത പ്രദീപിന് സ്നേഹത്തണൽ ഒരുക്കിയത്.
സർക്കാറിനൊപ്പം ചിന്തിക്കുന്ന മഹത്തായ സേവനമാണ് സിസ്റ്റർ ലിസി നടത്തുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ക്രിസ്തുവിെൻറ കയ്യൊപ്പ് പതിഞ്ഞ ഹൃദയമാണ് സിസ്റ്ററുടേതെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. രാജഗിരി എൻജിനീയറിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജെയ്സൺ മുളേരിക്കൽ സന്ദേശം നൽകി. വാർഡ് അംഗം ലിഗീഷ് സേവ്യർ, ബേബി മറൈൻ ഇൻറർനാഷനൽ എം. ഡി രൂപ ജോർജ്, വിസ്മയ ഗ്രൂപ് എം. ഡി പോൾ ജോർജ്, ഹൗസ് ചലഞ്ച് കോ ഓഡിനേറ്റർ ലില്ലി പോൾ, അധ്യാപക പ്രതിനിധികളായ റോജി സുമിത്ത്, ഡൈനി ജോർജ് എന്നിവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.