അവശനിലയിലായ നായ

കാഴ്​ച നഷ്​ടപ്പെട്ട നായയെ തെരുവിൽ ഉപേക്ഷിച്ചു; ഭക്ഷണം കിട്ടാതെ ഒടുവിൽ ദാരുണാന്ത്യം

മരട്: കാഴ്ച നഷ്ടപ്പെട്ട ലാബർ ഡോഗിനെ തെരുവിൽ ഉപേക്ഷിച്ച് ഉടമയുടെ കണ്ണില്ലാത്ത ക്രൂരത. ഭക്ഷണം പോലും കഴിക്കാനാവാതെ ദിവസങ്ങൾ കഴിഞ്ഞ നായക്ക് ദാരുണാന്ത്യം. നെട്ടൂർ - മാടവന പിഡ.ബ്ല്യു.ഡി റോഡിൽ മരട് സർവിസ് സഹകരണ ബാങ്കിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ലാബർ ഡോഗിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മൃഗസ്നേഹിയായ നെട്ടൂർ പുറക്കേലി പറമ്പിൽ ജേക്കബാണ് നായയെ കഴിഞ്ഞ ദിവസം കാണുന്നത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു നായ. ആരുടെയും ശ്രദ്ധയിൽ പെടാത്ത ഭാഗത്താണ് നായയെ ഉപേക്ഷിച്ചത്.

നായക്ക്​ ജേക്കബ്​ ആദ്യം ഭക്ഷണം നൽകി. തുടർന്ന്​ ചികിത്സക്ക്​ വേണ്ട കാര്യങ്ങളും ഷെൽട്ടറിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങളും ചെയ്തു. എന്നാൽ, ഉച്ചയോടെ നായ ചത്തു.

മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ നിരവധി നായകളെ ഉപേക്ഷിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിൽ ഒരെണ്ണത്തിനെ രക്ഷിക്കാൻ സാധിച്ചുവെന്നും ജേക്കബ് പറഞ്ഞു. രണ്ട് മാസം മുമ്പ് നെട്ടൂർ മനക്കച്ചിറയിൽ വെച്ചാണ് സിസ്റ്റ് കൊമറേർസ് ഇനത്തിൽപെട്ട നായയെ ലഭിച്ചത്​. അതിന് വേണ്ട ചികിത്സ നൽകി.

കാൻസർ ബാധിച്ച നായയെ സുമനസ്സുകളുടെ സഹായത്തോടെ 7500 രൂപയോളം ചെലവാക്കിയാണ്​ ഓപ്പറേഷൻ നടത്തിയത്​. ഇപ്പോൾ മട്ടാഞ്ചേരിയിലുള്ള ധ്യാൻ ഫൗണ്ടേഷൻെറ ഷെൽട്ടറിലാണ് ഈ നായ. 

Tags:    
News Summary - The dog, who lost his sight, was abandoned on the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.