മരട് ഗ്രിഗോറിയന്‍ സ്‌കൂളിനു സമീപം ചതുപ്പില്‍ താഴ്ന്നു പോയ ഗ്യാസ് ടാങ്കര്‍

മരട് ഗ്രിഗോറിയന്‍ സ്‌കൂളിനുസമീപം ഗ്യാസ് ടാങ്കര്‍ ചതുപ്പില്‍ താഴ്ന്നു

മരട്: മരട് ഗ്രിഗോറിയന്‍ സ്‌കൂളിന് സമീപം ലിക്വിഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി) ടാങ്കര്‍ ചതുപ്പില്‍ താഴ്ന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്നും ഉദയംപേരൂര്‍ ഗ്യാസ് പ്ലാന്‍റിലേക്ക് പോകുന്ന ലോറി വഴി തെറ്റി ഗ്രിഗോറിയന്‍ സ്‌കൂളിനു സമീപത്തെത്തുകയായിരുന്നു.

വലുപ്പം കൂടിയ ഗ്യാസ് ടാങ്കറായതിനാല്‍ വാഹനം തിരിക്കുന്നതിനായി ചതുപ്പാണെന്നറിയാതെ കാടു പിടിച്ചുകിടക്കുന്ന ഗ്രൗണ്ടില്‍ ഇറക്കുന്നതിനിടെ ചതുപ്പില്‍ പൂണ്ടുപോവുകയായിരുന്നു. സംഭവം നടന്നയുടനെ ഗ്യാസ് ടാങ്കറിന്​ ചോർച്ചയില്ലെന്ന്​ ഉറപ്പിക്കുന്നതിനായി മരട് പൊലീസ്, ഫയര്‍ഫോഴ്‌സ്, വൈദ്യുതി വകുപ്പ് എന്നിവരുടെ സംഘമെത്തി പരിശോധന നടത്തി.

സ്‌കൂളിനു സമീപത്തായതിനാല്‍ സ്‌കൂളിലെത്തിയ കുട്ടികളെ മാതാപിതാക്കളോടൊപ്പം തന്നെ തിരിച്ചയച്ച് സ്‌കൂളിന് അവധി നല്‍കി. അതേസമയം സ്‌കൂളില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ പരീക്ഷ കഴിഞ്ഞ്​ പൂര്‍ണമായി ഒഴിപ്പിച്ച ശേഷമാണ് വാഹനം ചതുപ്പില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയത്. വളന്തക്കാട് മെഡിക്കല്‍ ഓഫീസര്‍ ബി. ബാലു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ഹണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ കൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. 

Tags:    
News Summary - gas tanker sank in a swamp near maradu gregorian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.