വായ്പ തിരിച്ചടവിനു നല്‍കിയ തുകയുമായി മുങ്ങിയ എ.ഡി.എസ് സെക്രട്ടറി റിമാന്‍ഡില്‍

മരട്: വായ്പ തിരിച്ചടവിനു നല്‍കിയ തുകയുമായി മുങ്ങിയ കേസില്‍ അറസ്റ്റിലായ കുമ്പളം പഞ്ചായത്ത് എ.ഡി.എസ് സെക്രട്ടറി ജിഷ വിജീഷിനെ (40)  കോടതി റിമാന്‍ഡ് ചെയ്തു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് 9-ാം വാര്‍ഡിലെ തേജസ്, ഗൃഹലക്ഷ്മി, സ്‌നേഹ, ആകാശ് എന്നീ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.

നാല് യൂണിറ്റുകളിലുമായി 50ല്‍പരം അംഗങ്ങളാണ് ഉള്ളത്. 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പരാതി. വായ്പ ഗഡുക്കള്‍ അംഗങ്ങള്‍ ബാങ്കില്‍ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരിക്കെ സഹായിക്കാനെന്ന വ്യാജേന എ.ഡി.എസ് സെക്രട്ടറി എത്തുകയായിരുന്നു. മറ്റ് അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ തൻെറ കൈവശമാണ് ബാങ്കില്‍ അടക്കാൻ ഏല്‍പിക്കാറെന്നു പറഞ്ഞ് തുക വാങ്ങുകയും ഈ തുക ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

18 മാസത്തിനു ശേഷം വായ്പ തിരിച്ചടവ് മുടങ്ങിയതിൻെറ നോട്ടിസ് കിട്ടിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയതോടെ നീതി തേടി കുടുംബശ്രീ അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു. പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് നാല് മാസത്തോളം ഒളിവില്‍ പോയ ഇവര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മേല്‍ നടപടിക്കായി ജിഷയെ പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

Tags:    
News Summary - Financial fraud: ADS secretary remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.