ട്രെയിനിൽനിന്ന്​ വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മരട്: നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ കുമ്പളം സ്റ്റേഷനടുത്തായിരുന്നു സംഭവം. ക്രോസിങ്ങിന് നിര്‍ത്തിയിട്ടിരുന്ന നേത്രാവതി എക്സ്പ്രസ് സ്റ്റേഷനിൽനിന്ന് നീങ്ങിയ ഉടൻ പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവ് ധിറുതിയില്‍ ചാടിക്കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവം കണ്ട യാത്രക്കാരിലൊരാള്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഉടൻ ട്രെയിന്‍ നിര്‍ത്താനായതിനാല്‍ ദുരന്തം ഒഴിവായി. ചെവിയുടെ ഭാഗത്തും തലക്കും സാരമായ പരിക്കുണ്ട്. ട്രെയിനിലെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷന്‍ മാസ്റ്ററും യാത്രക്കാരും പരിക്കേറ്റയാളെ പുറത്തെടുക്കാന്‍ സഹായിച്ചു. യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.