വ്യായാമത്തിന് സുംബ ഡാൻസ്; അംഗൻവാടികൾ ഫിറ്റ്നസ്‌ കേന്ദ്രങ്ങൾ

തൃക്കരിപ്പൂർ: ആരോഗ്യ അവബോധം ഗ്രാമങ്ങളിലേക്കും. അംഗൻവാടികൾ കേന്ദ്രീകരിച്ചുള്ള വനിത വ്യായാമ കേന്ദ്രങ്ങൾക്ക് സ്വീകാര്യത ഏറിവരുകയാണ്. ചടുലമായ നൃത്തച്ചുവടുകളും പാട്ടിന്റെ താളവും ചേരുന്ന വ്യായാമ മുറയായ സുംബയാണ് പ്രധാന ഇനം. ആസ്വദിച്ചുകൊണ്ടാണ് സുംബ ഡാൻസ് ചെയ്യുന്നത്. ഡാൻസ് വ്യായാമം ആയതിനാൽ ശരീരം മുറുകെ പിടിക്കുകയോ ശക്തി കാണിക്കുകയോ ചെയ്യേണ്ടതില്ല.

മുഴുവൻ പ്രക്രിയയും ശരീരത്തെ അഴിച്ചുവിട്ടു ചെയ്യാമെന്നതാണ് ഒരു മേന്മ. മറ്റു ഫിറ്റ്‌നസ് രീതികളിൽനിന്ന് വ്യത്യസ്തമായതിനാൽ സുംബ ഡാൻസ് ഫിറ്റ്നസിങ് ഇന്ന് ഏറെ ജനപ്രീതി നേടി. ലളിതവും ഫലപ്രദവും മടുപ്പുളവാക്കാത്തതുമാണിത്. കൊളംബിയൻ ഡാൻസറും കൊറിയോഗ്രഫറുമായ ആൽബെർട്ടോ ബെറ്റോ പെരെസാണ് ഇന്നുകാണുന്ന രൂപത്തിൽ സുംബ വികസിപ്പിച്ചത്. തടി കുറക്കാനാണ് പ്രധാനമായും സുംബയെ ആശ്രയിക്കുന്നത്. തടി കുറക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കാനും സുംബ ഡാന്‍സ് സഹായിക്കും.

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറക്കാന്‍ സഹായിക്കുന്ന വ്യായാമവുമാണിത്. സുംബ ശാരീരികവും മാനസികവുമായ ഉണർവ് പകരുന്നു. ശരീരത്തിന്‍റെ എല്ലാ പേശികളും ചലിക്കുന്നതിനാൽ ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. മനീഷ തടിയൻ കൊവ്വൽ ഏർപ്പാടാക്കിയ പരിശീലനം സി.വി. ആതിരയാണ് നയിക്കുന്നത്. മൂന്നു മാസത്തെ പരിശീലനം ഈ മാസം അവസാനിക്കും.

Tags:    
News Summary - Zumba dance for exercise; Anganwadis Fitness Centers on kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.