representational image

ലോകകപ്പ്‌: കോർ ഓപറേഷനിൽ മലയാളി സാന്നിധ്യം

തൃക്കരിപ്പൂർ: ഖത്തർ ലോകകപ്പ് സുപ്രീം കമ്മിറ്റിയുടെ കോർ ഓപറേഷനിൽ മലയാളി സാന്നിധ്യമായി തൃക്കരിപ്പൂർ സ്വദേശി നബീഹ് റഷീദ്. കമ്മിറ്റിയിൽ കോർ ഓപറേഷൻസിൽ മാനേജരാണ് നബിഹ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആതിഥേയ രാജ്യത്തിന്റെ ആസൂത്രണങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് സുപ്രീം കമ്മിറ്റി ഫോർ ലഗസിയാണ്.

എട്ട് സ്റ്റേഡിയങ്ങളും ട്രെയിനിങ് സൈറ്റ്, ടർഫ് നഴ്സറി തുടങ്ങി ഒഫീഷ്യൽ, നോൺ ഓഫിഷ്യൽ സൈറ്റ്സ് ഉൾപ്പടെയുള്ള എല്ലാ വേദികളും നിയന്ത്രിക്കുന്ന ഡിവിഷനിലെ മാനേജരായാണ് നബീഹ് ജോലി ചെയുന്നത്. യു.എ.ഇയിലിരിക്കെ 2021 നവംബറിലാണ് നബീഹിന് സുവർണാവസരം കൈവന്നത്. തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശിയായ റഷീദ് വളപ്പിൽ പി. നബീസ ദമ്പതികളുടെ മകനാണ്. 

Tags:    
News Summary - World Cup-Malayali presence in core operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.