വലിയപറമ്പ്​ പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. സജീവൻ പാടുന്നു

അടച്ചിരിക്കുന്നവർക്ക് ആശ്വാസമായി പ്രസിഡൻറി​െൻറ ഗസൽ വിരുന്ന്

തൃക്കരിപ്പൂർ: കോവിഡ് ബാധിച്ചും സമ്പർക്കത്തിലൂടെയും വീട്ടിലടക്കപ്പെട്ടവർക്ക് മടുപ്പകറ്റാൻ പഞ്ചായത്ത് പ്രസിഡൻറി‍െൻറ ഗസൽ വിരുന്ന്. വലിയപറമ്പ് പഞ്ചായത്ത് മാഷ് ടീമി‍െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്പർക്ക വിലക്കിലുള്ളവരുടെ ഓൺലൈൻ സംഗമത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. സജീവൻ ഗസൽ ആലപിച്ചത്.

ആവശ്യപ്പെട്ട ഗാനങ്ങൾ പാടി അവരുടെ പ്രശംസ പിടിച്ചുപറ്റിയ പ്രസിഡന്‍റ്​ നർമ സംഭാഷണത്തിലൂടെ ആശ്വാസം പകർന്നു. സമ്പർക്ക വിലക്കിലുള്ളവരും ഗാനങ്ങൾ ആലപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്​തമായ രീതികൾ മുന്നോട്ടുവെച്ച് പോകുന്ന വലിയപറമ്പ് പഞ്ചായത്തി‍െൻറ മാഷ് ടീമി‍െൻറ മറ്റൊരു മാതൃകയയി ഈ ഓൺലൈൻ പരിപാടി.

ഗൂഗ്​ൾ മീറ്റിൽ നടന്ന സംഗമം മാഷ് പ്രോഗ്രാമി‍െൻറ ജില്ല ലെയ്സൺ ഓഫിസർ പി.സി. വിദ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോഒാഡിനേറ്റർ വി. മോഹനൻ, നോഡൽ ഓഫിസർമാരായ ആർ.ശശി, രാജൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - valiyaparambu panchayat president's gazal to those who are in home in this lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.