സ​ഹീ​ദും സ​ലീ​മും സു​ഹൈ​ലും

രക്തദാനത്തിനും അവർ ഒരുമിച്ചെത്തി

തൃക്കരിപ്പൂർ: ഒന്നിച്ച് പിറന്ന മൂന്ന് സഹോദരങ്ങൾ രക്തദാനത്തിലും ഒന്നിച്ച്. മറ്റൊരു യുവാവ് നിക്കാഹ് കഴിഞ്ഞ് നേരെ ക്യാമ്പിലെത്തി രക്തം നൽകി. ചന്തേര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ മെട്ടമ്മലിൽ നടന്ന ക്യാമ്പിലാണ് മൂവർ സംഘം ശ്രദ്ധ പിടിച്ചുപറ്റിയത്. മുഹമ്മദ് സഹീദ് റബ്ബാനി, മുഹമ്മദ് സലീം റബ്ബാനി, മുഹമ്മദ് സുഹൈൽ റബ്ബാനി എന്നിവർ കക്കുന്നത്തെ സാദിഖലിയുടെയും എം.ടി. സുഹറയുടെയും മക്കളാണ്. എ പോസിറ്റിവ് ഗ്രൂപ്പുകാരായ മൂന്നുപേരും മലപ്പുറം പട്ടിക്കാട് കോളജിൽ ഫൈസി ബിരുദത്തിനായി പഠിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബർ 18 ന് ഉടുമ്പുന്തലയിൽ നടന്ന ക്യാമ്പിലാണ് ആദ്യം മൂവരുമൊത്ത് രക്തദാനം നടത്തിയത്.

വൾവക്കാട് പൂവളപ്പിലെ എം. ഷഫീഖാണ് ഇന്നലെ ഉച്ചക്ക് 12ന് നിക്കാഹ് കഴിഞ്ഞ ഉടൻ രക്തം നൽകാനെത്തിയത്. സുഹൃത്തുക്കളും ഒപ്പമെത്തി. പ്ലെയേഴ്‌സ് മെട്ടമ്മൽ, കെയർ ആൻഡ് ക്യൂർ ക്ലിനിക് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

Tags:    
News Summary - triplets came into blood donation altogether

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.