സാന്ദ്ര അച്ഛൻ സജീവനോടൊപ്പം

അച്ഛ​െൻറ തെരഞ്ഞെടുപ്പിന് കൊഴുപ്പേകാൻ മകൾ പാടിയ പാട്ടുകൾ ഹിറ്റ്​

തൃക്കരിപ്പൂർ: ഗായകനായ അച്ഛ​െൻറ തെരഞ്ഞെടുപ്പിന് കൊഴുപ്പേകാൻ മകൾ പാടിയ പാട്ടുകൾ ഹിറ്റായി. വലിയപറമ്പ ഇടയിലക്കാട് വാർഡിൽ മത്സരിക്കുന്ന വി.വി. സജീവനുവേണ്ടിയാണ്​ മകൾ പ്ലസ് ടു വിദ്യാർഥിനി സാന്ദ്ര പാടിയത്.

അറിയപ്പെടുന്ന ഗായകനാണ് സജീവൻ. സജീവ​െൻറ പാത പിന്തുടരുന്ന മകൾ കഴിഞ്ഞ 12 വർഷമായി രാജേഷ് തൃക്കരിപ്പൂരി​െൻറ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചുവരുന്നു. പാട്ടുപാടുമ്പോൾതന്നെ അനൗൺസ്‌മെൻറിലും സാന്ദ്ര പയറ്റിത്തെളിഞ്ഞു. 2014ൽ കണ്ണൂർ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ പി.കെ. ശീമതി ടീച്ചർക്കുവേണ്ടി 'ശ്രീമതി ടീച്ചറെ​െൻറ അമ്മയെപോലിഷ്​ടം' എന്ന ഗാനം ആലപിച്ച് ശ്രദ്ധ നേടി.

അരുവിക്കര ഉപതെരത്തെടുപ്പിൽ എം. വിജയകുമാറിനുവേണ്ടി പാടിയ ഗാനം വൈറലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയും എം. രാജഗോപാലൻ എം.എൽ.എക്കുവേണ്ടിയും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഗാനങ്ങൾ ആലപിച്ചു. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയായി അച്ഛൻ സജീവൻ മത്സരിക്കുമ്പോൾ പാടാനായത് ഭാഗ്യമായി സാന്ദ്ര കരുതുന്നു.

കാവുമ്പായിയുടെ നാലു​ പാട്ടുകൾ സാന്ദ്ര പാടിയിട്ടുണ്ട്. മറ്റു സ്ഥാനാർഥികൾക്കുവേണ്ടിയും പാടുന്നു. മാതാവ് സൃഷ. സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർഥിനിയാണ്.

Tags:    
News Summary - The songs sung by the daughter for father's election campaign is big hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.