രിഫ്ഹത്ത്
തൃക്കരിപ്പൂർ: ദക്ഷിണേന്ത്യയിലെ ഗ്ലാമർ ടീമുകളിൽ ഒന്നായ ബംഗളൂരു എച്ച്.എ.എൽ എഫ്.സിക്ക് വേണ്ടി എടച്ചാക്കൈ സ്വദേശി രിഫ്ഹത്ത് റംസാൻ ബൂട്ടണിയും. മൂന്നുദിവസമായി ബംഗളൂരുവിൽ നടന്ന ട്രയൽസിലാണ് രിഫ്ഹത്ത് ക്ലബിൽ ഇടം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരത്തോളം പേരാണ് ട്രയൽസിൽ പങ്കെടുത്തത്.
തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമിയിലൂടെയാണ് ഈ യുവാവ് പ്രതിഭ മിനുക്കിയത്. ഹരിയാനയിൽ നടന്ന സ്റ്റുഡൻഡ് ഒളിമ്പിക് ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീം അംഗമായിരുന്നു. അഹമദ് റാഷിദിെൻറയും മഹ്റൂഫിെൻറയും ശിക്ഷണത്തിൽ പരിശീലനം നേടി.
മുന്നേറ്റനിരയിലും മധ്യനിരയിലും മികവ് പുലർത്തുന്ന യുവാവ് ജില്ല ലീഗ് ബി ഡിവിഷൻ, എ ഡിവിഷൻ എന്നിവയിൽ ചാമ്പ്യന്മാരായ ടി.എഫ്.എയുടെ ഭാഗമായിരുന്നു. പയ്യന്നൂർ കോളജ് വിദ്യാർഥിയാണ്. റംസാൻ അഹമ്മദിെൻറയും സാജിദയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.