മിർസാൻ മുഹമ്മദ്
തൃക്കരിപ്പൂർ: ഈ മാസം 24ന് ശ്രീനഗറിൽ ആരംഭിക്കുന്ന ദേശീയ സബ്ജൂനിയർ ടീം (അണ്ടർ16 ) ക്യാമ്പിലേക്ക് തൃക്കരിപ്പൂരിലെ മിർസാൻ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പ് ജേതാക്കളായ കാസർകോട് ജില്ലക്കുവേണ്ടി ബാറിന് കീഴിൽ മികച്ച ഗോൾ കീപ്പിംഗ് പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് ഇന്ത്യൻ ക്യാമ്പിലേക്ക് അവസരം ലഭിച്ചത്.
അൽ ഹുദ ബീരിച്ചേരി, തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി, ഡി.എച്ച് ഗോൾ കീപ്പിംഗ് അക്കാദമി, കേരള ബ്ലാസ്റ്റേഴ്സ് സബ് ജൂനിയർ ടീം എന്നിവിടങ്ങളിലാണ് മിർസാൻ ഫുട്ബാളിന് തുടക്കം കുറിച്ചത്.
ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ആയിരുന്ന മിർസാൻ ഇപ്പോൾ തൃക്കരിപ്പൂർ പട്ടേലർ സ്മാരക വി. എച്ച്. എസ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർഥിയാണ്. ബീരിച്ചേരിയിലെ വി.പി.യു മുഹമ്മദ്-എൻ.കെ.പി.ഫർസാന ദമ്പതിമാരുടെ മകനാണ്. ഫുട്ബാൾ താരങ്ങളായ മിൻഹജ് മുഹമ്മദ്, ഹംസ മുഹമ്മദ് എന്നിവരാണ് സഹോദരങ്ങൾ. സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജില്ല ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു.
ജില്ലക്കും ജില്ല ഫുട്ബാൾ അസോസിയേഷനും അഭിമാനമായിരിക്കുകയാണ് ഈ മിടുക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.