എ.സി ഇല്ലാത്ത മുറിക്ക് അമിതവാടക; സ്വകാര്യ ആശുപത്രിക്ക് പിഴ

തൃക്കരിപ്പൂർ: പ്രസവചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയിൽനിന്ന് അമിത മുറിവാടക ഈടാക്കിയ സംഭവത്തിൽ ജില്ല ഉപഭോക്തൃകോടതി ആശുപത്രിക്ക് പിഴയിട്ടു. കാഞ്ഞങ്ങാട്ടെ സൺറൈസ് ആശുപത്രിക്കെതിരെ നീലേശ്വരം മാർക്കറ്റ് റോഡിലെ ടി. സുബൈർ നൽകിയ പരാതിയിലാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമീഷൻ 10,000 രൂപ പിഴയും 5000 രൂപ ചെലവും വിധിച്ചത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവരെ അഡ്മിറ്റ് ചെയ്തപ്പോൾ മറ്റു മുറികൾ ലഭ്യമല്ലാത്തതിനാൽ എ.സി മുറിയാണ് അനുവദിച്ചത്.

എന്നാൽ, ആസ്ത്മ രോഗിയായ പരാതിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എ.സി ഒഴിവാക്കി മുറിവാടകയിൽ 100 രൂപ കുറവ് ചെയ്യാൻ സമ്മതിച്ചു. മൂന്നു ദിവസം കഴിഞ്ഞ് മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഡിസ്ചാർജ് സമയത്ത് വാഗ്ദാനലംഘനം നടത്തി അധിക തുക ഈടാക്കിയെന്നായിരുന്നു പരാതി.

ആശുപത്രിയുടെ വാദങ്ങൾ കമീഷൻ തള്ളി. അധികമായി ഈടാക്കിയ 600 രൂപ തിരികെനൽകാനും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാനും ഉത്തരവായി. പരാതിക്കാരനുവേണ്ടി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.

Tags:    
News Summary - Excess rent for a room without AC; Private hospital fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.