വസ്തുരേഖ പൊടിഞ്ഞുപോയതായി കാണിച്ച് അപേക്ഷകന് നൽകിയ മറുപടി

രേഖകൾ പൊടിഞ്ഞുപോയി; കൈമലർത്തി അധികൃതർ

തൃക്കരിപ്പൂർ: ആധാരത്തിന്റെ പകർപ്പ് ലഭിക്കാൻ തിരച്ചിൽ ഫീസടച്ച് കാത്തിരിക്കുന്നവരോട് കൈമലർത്തി അധികൃതർ. ആവശ്യപ്പെട്ട രേഖ പൊടിഞ്ഞുപോയി എന്നാണ് ഔദ്യോഗിക വിശദീകരണം. 1963-ലെ ആധാരത്തിന്റെ രേഖ ആവശ്യപ്പെട്ടപ്പോഴാണ് രജിസ്റ്ററിലെ പേജ് ദ്രവിച്ച് പൊടിഞ്ഞുപോയത് ശ്രദ്ധയിൽപെട്ടത്.

ആ വർഷത്തെ രേഖകൾ ക്രോഡീകരിച്ച വാല്യം നമ്പർ 480-ലാണ്‌ പേജുകൾ നഷ്ടപ്പെട്ടത്. ഇക്കാര്യം സൂചിപ്പിച്ച് അപേക്ഷകർക്ക് മറുപടി നൽകുകയാണ് ചെയ്യുന്നത്. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ 1916 മുതലുള്ള രേഖകൾ ഉണ്ട്. എന്നാൽ 1950 - 70 കാലയളവിലെ രേഖകൾ സൂക്ഷിച്ച കടലാസുകളാണ് പൊടിഞ്ഞുപോയത്.

Tags:    
News Summary - Document damaged; Authority not intervened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.