ജുവൽ അലി

ദിർഹം തട്ടിപ്പ്‌: ഒരാൾകൂടി അറസ്​റ്റിൽ


തൃക്കരിപ്പൂർ: ദിർഹമെന്ന വ്യാജേന കടലാസ് കെട്ടുകൾ പകരം നൽകി ദമ്പതിമാരിൽനിന്ന് അഞ്ചുലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്​റ്റിലായി. ഗുജറാത്ത് സ്വദേശി ജുവൽ അലിയെയാണ്​ (ഗോളൻ ശിഖദർ-36) ചന്തേര പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ജയന്ത്പൂരിൽ താമസക്കാരനായ ഇയാൾ ഗുരുവായൂരിലെ സങ്കേതത്തിലായിരുന്നു. ഇതോടെ കേസിൽ അറസ്​റ്റിലായ പ്രതികളുടെ എണ്ണം രണ്ടായി. പരാതിക്കാരനായ ചെറുവത്തൂർ കാടങ്കോട് സ്വദേശി ഹനീഫ ജുവൽ അലിയെ തിരിച്ചറിഞ്ഞു. പെയിൻറിങ്​ തൊഴിലാളിയായ ഇയാളിൽ നിന്ന് 15000 രൂപയും 200 യു.എ.ഇ ദിർഹവും പിടിച്ചെടുത്തു. ദിർഹം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം അറസ്​റ്റ് ചെയ്ത, കേസിലെ ഒന്നാം പ്രതി ​ഝാർഖണ്ഡ് സ്വദേശി ഫാറൂഫ് ശൈഖി​െൻറ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന മൂന്നരലക്ഷം രൂപ മരവിപ്പിക്കാൻ പൊലീസ് അപേക്ഷ നൽകി. ഹനീഫയിൽനിന്ന് തട്ടിയ തുകയിൽ നിന്നുള്ള വിഹിതമാണ് ഇതെന്ന് കരുതുന്നു. ഇയാൾക്കെതിരെ മറ്റുജില്ലകളിലും കേസുകൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഈ മാസം നാലിന് ഉച്ചയോടെയാണ് അന്യസംസ്ഥാനക്കാരായ രണ്ടംഗ സംഘം മടക്കര കാടങ്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബ്​ദുൽ ഹനീഫ (31), ഭാര്യ സൗദ (27) എന്നിവരിൽനിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എട്ടുലക്ഷം മൂല്യമുള്ള ദിർഹം അഞ്ചുലക്ഷം രൂപക്ക് കൈമാറാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഹനീഫയുമായി ഇടപാടിലേർപ്പെട്ടത്.

കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും സ്വരൂപിച്ച അഞ്ച്​ ലക്ഷം രൂപയുമായി ഉച്ചയോടെ ദമ്പതികൾ തൃക്കരിപ്പൂരിലെത്തി. റോഡരികിൽ കാത്തിരുന്ന തട്ടിപ്പ് സംഘം തുണിസഞ്ചിയിലുള്ള പൊതിനൽകിയതിനു ശേഷം ഹനീഫയിൽനിന്ന്​ പണം വാങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺരേഖകളും പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണമാണ് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ സഹായിച്ചത്.



Tags:    
News Summary - Dirham fraud: Another man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.