തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിൽ മീനൊഴിഞ്ഞ സ്റ്റാളുകൾ

തൃക്കരിപ്പൂർ മീൻമാർക്കറ്റിൽ മീനില്ലാവിവാദം

തൃക്കരിപ്പൂർ: കെട്ടിടസമുച്ചയം തുറന്നുകൊടുത്ത് രണ്ടുമാസം തികയുന്നതിനിടെ മത്സ്യമാർക്കറ്റ് മീനില്ലാതെ വിവാദത്തിൽ. കമീഷൻ ഏജന്റുമാരെ സ്വാധീനിച്ച് തൃക്കരിപ്പൂരിൽ മീനിറക്കാൻ അനുവദിക്കാത്തതാണ് പ്രശ്നം.

മൂന്നുപതിറ്റാണ്ടിന് ശേഷമാണ് മാർക്കറ്റ് പുതിയൊരു കരാറുകാരൻ ലേലത്തിലെടുത്തത്. നേരത്തെ മാർക്കറ്റ് നിയന്ത്രിച്ചിരുന്നവരുടെ നേതൃത്വത്തിലാണ് മീൻ നിഷേധിക്കുന്നതെന്ന് കരാറുകാരനായ ഇ.എം. സോജു പറഞ്ഞു. കമീഷൻ ഏജന്റുമാരുടെ സംഘടനയെ കൂട്ടുപിടിക്കുകയാണെന്നും പറയുന്നു. നല്ല മീൻ കിട്ടാൻ ആളുകൾ സ്വകാര്യ മാർക്കറ്റുകളെ ആശ്രയിക്കുന്ന സാഹചര്യമാണ്.

ഏജന്റുമാർക്ക് 20 ശതമാനം കമീഷൻ നൽകിയിരുന്നത് വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് മീൻ ഇറക്കുന്നത് തടയുന്നത്. ഇതോടെ തൃക്കരിപ്പൂർ മാർക്കറ്റിനെ പൂർണമായും നഷ്ടത്തിലാക്കാനാണ് നീക്കം. ഇവരുടെ ജീവസന്ധാരണം കൂടിയാണ് പ്രതിസന്ധിയിലായത്. കക്കയും ചെറിയ അളവിൽ പ്രാദേശികമായി ശേഖരിക്കുന്ന മത്സ്യങ്ങളും മാത്രമാണ് ഇപ്പോൾ വില്പനക്കെത്തുന്നത്.

ട്രോളിങ് നിരോധനം കൂടിയായതോടെ പ്രയാസമേറി. കഴിഞ്ഞ മാസം 17ന് കാഞ്ഞങ്ങാട്ട് നടന്ന അസോസിയേഷൻ യോഗത്തിൽ കമീഷൻ വർധന നൽകാൻ ധാരണയായിരുന്നുവെന്നും ഇത് ലംഘിക്കപ്പെട്ടുവെന്നും ഇതിനാലാണ് മാർക്കറ്റിൽ അസോസിയേഷൻ മത്സ്യമെത്തിക്കാത്തതെന്നും മുൻ കരാറുകാരൻ പറഞ്ഞു.

Tags:    
News Summary - Controversy at Thrikkarippur fish market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.