അനുപ്രിയ വെങ്കല മെഡലുമായി ട്രിനിഡാഡ്-ടുബേഗോയിലെ ഹേസ്ലി ക്രോഫോഡ് സ്റ്റേഡിയത്തിൽ
തൃക്കരിപ്പൂർ: ഇന്ത്യക്കായി വെങ്കലം നേടി ഹേസ്ലി ക്രോഫോഡിലെ വിക്ടറി പോഡിയത്തിൽ തൃക്കരിപ്പൂർ തങ്കയം സ്വദേശിനി വി.എസ്. അനുപ്രിയ കയറിനിന്നപ്പോൾ ജന്മനാടിനും അഭിമാന നിമിഷം. ട്രിനിഡാഡ്-ടുബേഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഷോട്ട്പുട്ടിലാണ് അനുപ്രിയ വെങ്കല മെഡൽ കരസ്ഥമാക്കിയത്. 18 വയസ്സിൽ താഴെയുള്ളവരുടെ ഷോട്ട്പുട്ടിൽ 15.62 മീറ്റർ എറിഞ്ഞാണ് മെഡൽ നേടിയത്.
ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിൽ 15.59 മീറ്റർ എന്ന മീറ്റ് റെക്കോഡോടെയാണ് ഉസ്ബകിസ്താനിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് മീറ്റിൽ ഇടം നേടിയത്. അവിടെ 16.37 മീറ്റർ ദൂരം കണ്ടെത്തി വെങ്കല മെഡലോടെയാണ് കോമൺ വെൽത്ത് ഗെയിംസിൽ ഇടം നേടിയത്. രാജ്യത്തിനുവേണ്ടി മെഡൽ നേടാനായതിൽ അനുപ്രിയക്കും അഭിമാനമാണ്. ചെറുവത്തൂർ മയ്യിച്ചയിലെ കെ.സി ത്രോ അക്കാദമിയിലാണ് പരിശീലനം. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. കെ. ശശി -രജനി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.