ചെന്നൈ കലാക്ഷേത്ര സംഘം താഴക്കാട്ടുമന കുളം സന്ദർശിക്കുന്നു
തൃക്കരിപ്പൂർ: ചെന്നൈ കലാക്ഷേത്രം കഥകളി ആശാനായിരുന്ന ഗുരു ചന്തുപ്പണിക്കരെക്കുറിച്ച് നിർമിക്കുന്ന ഡോക്യുമെൻററിയുടെ ചിത്രീകരണം ഇളമ്പച്ചിയിൽ ആരംഭിച്ചു.
ചന്തുപ്പണിക്കർ ജനിച്ചുവളർന്ന വീട്, കഥകളി പഠിച്ച താഴക്കാട്ട് മന, തിരുമുമ്പുമായി കൂടിക്കാഴ്ച നടത്തിയ മനയിലെ കുളം, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആത്മകഥയിൽ പരാമർശിച്ച ചന്തുപ്പണിക്കർ ചായക്കച്ചവടം നടത്തിയ ഇളമ്പച്ചി മൈതാനം എന്നിവ ഡോക്യുമെന്ററിയുടെ ഭാഗമാകും. ചിത്രീകരണത്തിനുള്ള പ്രാരംഭ നടപടി സംഘം പൂർത്തിയാക്കി. താഴക്കാട്ട് മനക്കു ശേഷം ചന്തുപ്പണിക്കർ കഥകളി അഭ്യസിപ്പിച്ച കോടോം കളിയോഗം, ഗുരു ചന്തുപ്പണിക്കരുടെ പേരിലുള്ള ഇളമ്പച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാരണക്കോട് കളിയോഗം, വേങ്ങയിൽ കളിയോഗം എന്നിവയും സംഘം സന്ദർശിച്ചു.
ഗുരുസദനം ബാലകൃഷണൻ ആശാന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രഫ. ഹരിപത്മൻ, ദീപു നായർ എന്നിവരാണുള്ളത്. ഫോക് ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.