തൃക്കരിപ്പൂർ: അക്കാദമിക രംഗത്തെ മികവിനൊപ്പം എഴുത്തിന്‍റെ ലോകത്ത് സജീവമാണ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ അധ്യാപകൻ എ.വി. സന്തോഷ് കുമാർ. 1987 മുതൽ അധ്യാപകനാണ്. അമേരിക്കൻ ഗവൺമെൻറിന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് നേടി ആറ് മാസം അമേരിക്കയിൽ വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി. സംസ്ഥാന പാഠപുസ്തക സമിതി അംഗം, എസ്.എസ്.കെ, സംസ്ഥാന സാക്ഷരതാ മിഷൻ എന്നിവയിൽ കോർ എസ്.ആർ.ജി അംഗമായി പ്രവർത്തിച്ചു.
ഇംഗ്ലീഷ്, സോഷ്യോളജി ഇവയിൽ ബിരുദാനന്തര ബിരുദം. അവനീന്ദ്രനാഥ് സ്മാരക സംസ്ഥാന അധ്യാപക അവാർഡ്, അക്ഷരക്കാഴ്ച അവാർഡ്, കൂട്ടെഴുത്ത് അവാർഡ്, തുളുനാട് അവാർഡ്, കൊടുങ്ങല്ലൂർ കവിമണ്ഡലം പുരസ്കാരം, കെ.എസ്.ടി.എ സംസ്ഥാന സമ്മേളന പുരസ്കാരം എന്നിവ നേടി.
പതിനാറാം വയസിൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു. ബേക്കൽ, ജീവിതത്തിന്റെ ആൽകെമി, ന്യായത്തി, പെൺഡ്രൈവ്, കാമമില്ലാക്കുന്നിലമ്മ, കരയിലിരുന്ന് പുഴയിൽ കുളിക്കുമ്പോൾ, കടലിനപ്പുറത്തെ ക്ലാസ് മുറികൾ, ആൽബനി ഡെയ്സ്, ഇലക്കുപ്പായക്കാരി എന്നിങ്ങനെ ഒൻപത് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സി.കെ. സുജാത (അധ്യാപിക, പി.ഇ.എസ് വിദ്യാലയ, പയ്യന്നൂർ). മക്കൾ: ജയകൃഷ്ണ (മറൈൻ എൻജിനിയർ), മാളവിക (പ്ലസ് വൺ വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.