സോ​കാ​ർ​ണോ വി​മാ​ന​ത്താ​വ​ള ഓ​ഫി​സ​ർ ഫ​ജ​ർ മൗ​ലാ​ന

ജകാർത്തയിൽ നഷ്ടപ്പെട്ട ഐഫോൺ ഉടമസ്ഥന് തിരികെയെത്തിച്ച് വിമാനത്താവള ജീവനക്കാർ

തൃക്കരിപ്പൂർ: ഇന്തോനേഷ്യയിലെ ജകാർത്ത സോകാർണോ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഐഫോൺ കണ്ടെത്തി യാത്രികനായ ഉടമസ്ഥന് തിരികെയെത്തിച്ച് വിമാനത്താവളം ജീവനക്കാർ. സിംഗപ്പൂരിൽ ബിസിനസുകാരനായ പടന്ന സ്വദേശി മുഹമ്മദ് മനാഫ് മിയാനത്തിനാണ് അപൂർവ അനുഭവം.

ബിസിനസ് ആവശ്യാർഥം സുഹൃത്തുക്കളോടൊപ്പം ജകാർത്തയിലായിരുന്ന മനാഫ് സിങ്കപ്പൂരിലേക്കുള്ള മടക്കയാത്രക്കിടെയാണ് ഫോൺ നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്. ജെറ്റ് സ്റ്റാർ എയർലൈൻസിൽ ആയിരുന്നു യാത്ര. എമിഗ്രേഷനിൽ എവിടെയോ നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. അധികൃതരെ വിവരം അറിയിച്ചപ്പോൾ സി.സി.ടി.വി സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി.

ഇവരുടെ ഫ്ലൈറ്റ് പുറപ്പെടാൻ നേരമായതോടെ പരിശോധന അവസാനിപ്പിക്കേണ്ടി വന്നു. ടിക്കറ്റ്, പാസ്പോർട്ട് ഉൾപ്പടെയുള്ള വിശദ വിവരങ്ങൾ ഉദ്യോഗസ്ഥൻ ശേഖരിച്ചിരുന്നു. പിന്നീട് ഫോൺ കണ്ടെത്തിയ വിമാനത്താവള ഓഫിസർ ഫജർ മൗലാനയാണ് ഫോൺ കണ്ടെത്തിയ വിവരം ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. തൊട്ടടുത്ത ദിവസം സിംഗപ്പൂരിലേക്കുള്ള ജെറ്റ് സ്റ്റാർ ഫ്ലൈറ്റിൽ സുരക്ഷിതമായി ഫോൺ എത്തിച്ചു നൽകുകയായിരുന്നു.

Tags:    
News Summary - Airport staff return lost iPhone to owner in Jakarta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.