ഷഫീക്കിന് വേണം, കരുണയുള്ളവരുടെ കൈത്താങ്ങ്​

നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിൽ അനന്തംപള്ളയിൽ താമസിക്കുന്ന എൻ.എൻ. ഷഫീക്കിന് (31) ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഇനി ജീവിതത്തിലേക്ക്​ തിരിച്ചുവരണമെങ്കിൽ കരുണയുള്ളവരുടെ സഹായം വേണം. മൊയ്തു-സക്കീനത്ത് ദമ്പതികളുടെ മകനാണ്. നീലേശ്വരം മാർക്കറ്റ് ജങ്​ഷനിൽ സുഹൃത്തുമെത്ത് ഷാസ്‌ ഡിസൈൻ എന്ന പേരിൽ ഫ്ലെക്സ്‌ പ്രിൻറിങ്​ സ്ഥാപനം നടത്തുകയാണ് ഷഫീക്ക്.

പ്രായമായ മാതാപിതാക്കളും വിവാഹ പ്രായമെത്തി നിൽക്കുന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തി​െൻറ ഏക വരുമാനമാണ് ഇതോടെ ഇല്ലാതായത്. ഇപ്പോൾ കാഞ്ഞങ്ങാട്‌ സ്വകാര്യ ആശുപത്രിയിൽ അഴ്ചയിൽ മൂന്നുതവണ ഡയാലിസിസ്‌ ചെയ്യുന്നതുമൂലമാണ് ജീവൻ നിലനിർത്തുന്നത്.

ജീവിതത്തിലേക്ക്‌ തിരിച്ചുവരണമെങ്കിൽ ഇരുവൃക്കകളും മാറ്റിവെക്കണം. ഇതിനായി 25 ലക്ഷം രൂപയാണ് വൃക്ക മാറ്റൽ ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്നത്. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഈ യുവാവിനെ ജീവിതത്തിലേക്ക്‌ കൈപിടിച്ചു കൊണ്ടുവരാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ചു.

ഭാരവാഹികൾ: നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ്‌ റാഫി (ചെയർ.), നാസർ ഹാജി (കൺ.), ഫുഹാദ് ഹാജി (ട്രഷ.) ചികിത്സ സഹായത്തിനായി നീലേശ്വരം എസ്.ബി.ഐയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട്​ നമ്പർ: 39588809900. ഐ.എഫ്​.എസ്​.സി: SBIN001706. ഫോൺ: 9961109923, 9544994990.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.