നർക്കിലക്കാട്ടെ മനുവും നവീനും

സ്കൂട്ടറിൽ രാജ്യം ചുറ്റി സഹോദരങ്ങൾ

നീലേശ്വരം: സ്കൂട്ടറിൽ രാജ്യം ചുറ്റി വെള്ളരിക്കുണ്ട് നർക്കിലക്കാട്ടെ സഹോദരങ്ങൾ. ഡിഗ്രി പഠനം പൂർത്തിയാക്കിയ നവീൻ, പ്ലസ് ടു പഠനം പൂർത്തിയാക്കിയ മനുരാജ് എന്നിവരാണ് മൂന്നു വർഷത്തോളമായി സ്കൂട്ടറിൽ യാത്ര തുടരുന്നത്. 2020ൽ കേരളത്തിൽനിന്ന്​ ജമ്മു-കശ്മീർ വരെയും അതുപോലെ തിരിച്ച് കേരളത്തിലേക്കും യാത്ര ചെയ്തിരുന്നു. അന്ന് 16 സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യാൻ സാധിച്ചു. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇതേ സ്കൂട്ടറിൽ യാത്ര ചെയ്തു. ഈ വർഷം അതായത്, കഴിഞ്ഞ മാസം കശ്മീർ, ലഡാക്ക് മുഴുവൻ യാത്ര ചെയ്തുവന്നതേയുള്ളൂ. നർക്കിലക്കാടുനിന്ന്​ ലഡാക്കിലേക്ക് ടി.വി.എസ് ജൂപ്പിറ്റർ സ്കൂട്ടറിലാണ് യാത്ര. ലഡാക്ക് ഭാഗങ്ങളിലേക്ക് പവർ കൂടിയ വാഹനങ്ങളിലാണ് കൂടുതൽ പേരും പോവുന്നത്.

110 സി.സി പോലെയുള്ള വാഹനങ്ങളിൽ അവിടെ ആരും പോകാറില്ല. ഇവിടെ ഇവർ തിരഞ്ഞെടുത്തത് ഏതു വാഹനം എന്നതല്ല. ആത്മവിശ്വാസമുണ്ടെങ്കിൽ നമുക്ക് എവിടെയും പോകാൻ സാധിക്കുമെന്നാണ്​ ഈ ചെറുപ്പക്കാർ പറയുന്നത്. ഇന്ത്യ മുഴുവൻ ഈ കുഞ്ഞുസ്കൂട്ടറിൽ യാത്ര ചെയ്യുക എന്നതുതന്നെയാണ് ഇവരുടെ ആഗ്രഹം. ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കും ഇതേ സ്കൂട്ടറിൽ തന്നെ യാത്ര ചെയ്യാനാണ് നവീനും മനുരാജിനും ആഗ്രഹം.






Tags:    
News Summary - Brothers traveling around the country on scooters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.