Posted On
date_range Updated On
date_range വിസതട്ടിപ്പിൽ യുവാവിന് രണ്ടു ലക്ഷം നഷ്ടം; പൊലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: അസർബൈജാനിൽ റിഗ്ഗിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് രണ്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനു കേസെടുത്തു. പരപ്പ കോളംകുളം പാണ്ട്യം പറമ്പിൽ പി.ഡി. മനു (31) വിന്റെ പരാതിയിലാണ് കേസ്. ഏഷ്യ ഓറിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം വാങ്ങിയത്.
കമ്പനി ജീവനക്കാരായ സത്യാ ജയശങ്കർ, അരുൺ കുര്യൻ എന്നിവർക്കെതിരാണ് കേസ്. 2023 ഫെബ്രുവരി നാല്, ഏഴ് തീയതികളിലാണ് പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും വിസ നൽകിയില്ല. വാങ്ങിയ പണം തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.